ഭാരത് ജോഡോ വാര്‍ഷികം ആഘോഷിച്ച് മുസാഹ്മിയ കോണ്‍ഗ്രസ്സ്

റിയാദ്: വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന ഉജ്വലമായ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഭാരത് യാത്രികര്‍ 135 ദിവസം 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളില്‍ പര്യടനം നടത്തി. 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാല്‍നട യാത്ര കടന്നുപോയി. ഇങ്ങനെ 4080 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെയും ജനാധിപത്യത്തെയും ചേര്‍ത്ത് പിടിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

യാത്രയില്‍ പങ്കാളിയായ ചാണ്ടി ഉമ്മന്‍ പുതുപ്പളളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയത് ജനാധിപത്യത്തിനും മതേതര വിശ്വാസികള്‍ക്കും അഭിമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാരിന്റെ അഴിമതിയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ കേരള ജനതയുടെ ഭരണ വിരുദ്ധ വികാരമാണ് പുതുപ്പള്ളിയിലെ യുഡിഎഫ് വിജയമെന്നും മുസാഹ്മിയ കോണ്‍ഗ്രസ് കൂട്ടായ്മ അഭിപ്രായപ്പെട്ടു. പരിപാടികള്‍ക്ക് അക്ബര്‍ പപ്പടപടി, അനീസ് വണ്ടൂര്‍, അനസ് മാതേങ്കാട്ടില്‍, സക്കീര്‍, മുര്‍ഷിദ് മങ്കട, ശാഹുല്‍ ഹമീദ്, ബാസിത്, ശംസുദ്ധീന്‍, സര്‍ഫാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply