
മക്ക: ഐസിഎഫ് ഇന്റര്‍നാഷണല്‍ ഹാദിയ വുമണ്‍സ് അക്കാദമിയുടെ കീഴില്‍ ‘തിരുവസന്തം-1500’ പ്രമേയത്തില്‍ നടന്ന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ജിസിസിയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വനിതകളാണ് മത്സരിച്ചത്. സൗദി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം വെസ്റ്റ് ചാപ്റ്ററിലെ ആഷിമ നസ്രിന്‍ മുഷ്താഖ് (മക്ക), രണ്ടാം സ്ഥാനം മുഫീദ ജിബിന്‍(ജിദ്ദ), ഹസ്‌ന റഷീദ് (മക്ക), മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീല്‍ (റഅബഹ), റഊഫ നാസ്വിര്‍ (ജിദ്ദ), ഇര്‍ഫാന ഷാ (ഖമീസ്) എന്നിവരെ അഭിനന്ദിച്ചു.

ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, ഡെപ്യുട്ടി പ്രസിഡന്റ് അബ്ദുനാസ്വിര്‍ അന്‍വരി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, സല്‍മാന്‍ വെങ്ങളം, ജമാല്‍ കക്കാട്, അബൂബക്കര്‍ കണ്ണൂര്‍, സുഹൈര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





