റിയാദ്: വടകര എംപി ഷാഫി പറമ്പില്‍ക്കെതിരായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഷാഫി പറമ്പിലിനെ ആക്രമിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. പ്രതിഷേധ മുദ്രാവാക്യംമുഴക്കി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, യഹിയ കൊടുങ്ങലൂര്‍, അസ്‌കര്‍ കണ്ണൂര്‍, സലീം അര്‍ത്തിയില്‍, രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്ത്, സെയ്ഫ് കായകുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, സന്തോഷ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ് ശങ്കര്‍ സ്വാഗതവും സക്കിര്‍ ദാനത്ത് നന്ദിയും രേഖപ്പെടുത്തി.






