Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

‘വൈശാഖ സന്ധ്യേ…’ നിത്യഹരിത പ്രണയഗാനം ആസ്വദിക്കാന്‍ ജന്‍-സികള്‍

ദമ്മാം: നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ’ എന്നു തുടങ്ങുന്ന നിത്യഹരിത പ്രണയഗാനം ജന്‍-സി കുട്ടികള്‍ എത്രമാത്രം ആസ്വദിക്കും? പോപ് സംഗീതവും ഹിപ് ഹോപ് ബീറ്റ്‌സും റാപും നെഞ്ചിലേറ്റുന്നവരാണ് ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കാലത്തുളള ജന്‍-സി കുട്ടികള്‍. എന്നാല്‍ അതില്‍നിന്നു വ്യത്യസ്ഥമായി ക്ലാസിക്കല്‍ മ്യൂസിക്കിന്റെ നൈര്‍മല്യവും

മോഡേണ്‍ റിഥങ്ങളുടെ ചടുലതാളവും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് ദമ്മാമിലെ തണ്ടര്‍ ബാംഗ് ബാന്റ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റയാന്‍ ഫിലിപ്പോസ്, ആരോണ്‍ ഫിലിപ്പപ്പോസ്. നിഹാല്‍ വിജിത്, അനുഗ്രഹ വില്‍സണ്‍, റയാന്‍ ലൈസണ്‍, നിയ ബാബു, ഗൗരി നന്ദ എന്നിവരാണ് സംഗീതത്തിന്റെ സര്‍ഗ വൈഭവം ഒരുക്കുന്നത്.

കീ ബോര്‍ഡ്, ഗിത്താര്‍, ഡ്രംസ് എന്നിവയുടെ അകമ്പടിയോടെയാണ് ഇവരുടെ സംഗീത വിരുന്ന്. കോട്ടയം പ്രവാസി അസോസിയേഷന്‍ ഓണഘോഷ പരിപാടിയില്‍ തണ്ടര്‍ ബാംഗ് അവതരിപ്പിച്ച ഗാനമേള ശ്രദ്ധ നേടിയിരുന്നു. സൗദിയിലെ വിവിധ പ്രവാസി കൂട്ടായ്മകള്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.

ജന്‍-സി കുട്ടികള്‍ നേരിടുന്ന സുപ്രധാന വെല്ലുവളിയാണ് മൊബൈല്‍ ഫോണിന്റെയും സോഷ്യല്‍ മീഡിയയുടെയും അമിത ഉപയോഗം. ശാരീരികയും മാനസികയും സാമൂഹികവുമായ പ്രശ്‌നമായി ഇതു വളര്‍ന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ഗശേഷി പരിപോഷിപ്പിക്കാന്‍ സംഗീത ഉപകരണങ്ങള്‍ പരിശീലിപ്പിക്കുകയും അതു പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നത് മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും അമിത ഉപയോഗം തടയാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ തണ്ടര്‍ ബാംഗ് പോലുളള കുട്ടികളുടെ മ്യൂസിക് ഗ്രൂപ്പുകള്‍ പ്രവാസികള്‍ക്കിടയില്‍ മാതൃകയാവുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top