
റിയാദ്: പ്രവാസലോകത്ത് മാപ്പിള കലയും പൈതൃകവും നിറഞ്ഞാടിയ ‘കലയുടെ കാഴ്ചകള്‍’ സമാപിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘ദിവോയേജ്’ കാമ്പയിന്റെ ഭാഗമായാണ് ‘കാലിഫ്-2025’ മാപ്പിള കലോത്സവം ഒരുക്കിയത്. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാര്‍ പങ്കെടുത്ത മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറി.

സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മാപ്പിളപ്പാട്ട് രചയിതാവ് റഷീദ് മോങ്ങം എന്നിവര്‍ മുഖ്യഥിതികളായിരുന്നു. കാലിഫ് സെപ്ഷ്യല്‍ സപ്ലിമെന്റ് പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. വി പി മുസ്താഖ് മുഹമദലി ഏറ്റുവാങ്ങി. മത്സരങ്ങള്‍ക്കു പുറമെ സാംസ്‌കാരിക സംഗമം, പാനല്‍ ചര്‍ച്ചകള്‍, പുസ്തകമേള എന്നിവയും അരങ്ങേറി.

കള്‍ച്ചറല്‍ ഗോള്‍ഡന്‍ ക്രൗണ്‍, ഹോണേഡ് ടീം ഓഫ് മെറിറ്റ് ബഹുമതികള്‍ നേടി വേങ്ങര നിയോജകമണ്ഡലം നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. വള്ളിക്കുന്ന് നിയോജക മണ്ഡലം കള്‍ച്ചറല്‍ സില്‍വര്‍ ക്രൌണ്‍ നേടി റണ്ണര്‍ അപ്പിന് അര്‍ഹരായി. വണ്ടൂര്‍ നിയോജക മണ്ഡലത്തിനാണ് വെങ്കലം. വേങ്ങരയുടെ കെ.എം. ഇസ്ഹാഖ് ടാലന്റോ ഡൊറാഡോ കാലിഫ് 2025 വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടി. സയ്യിദ് അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കാലിഫ് ഡയറക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, അല്‍ റയാന്‍ ഹോസ്പിറ്റില്‍ മാനേജിങ് ഡയറക്ടര്‍ വി പി മുസ്താഖ് മുഹമദലി, സേഫ്റ്റി മോര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഹാരിസ് കെ പി പ്രസംഗിച്ചു. സമാപന സമ്മേളനത്തിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി സഫീര്‍ തിരൂര്‍ സ്വാഗതവും മുനീര്‍ വാഴക്കാട് നന്ദി പ്രകാശിപ്പിച്ചു. ജില്ലാ ഭാരവാഹികളായ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപ്പാറ, അര്‍ഷദ് ബഹസ്സന്‍ തങ്ങള്‍ ,ശരീഫ് അരീക്കോട്, നൗഫല്‍ താനൂര്‍,ഷകീല്‍ തിരൂര്‍ക്കാട് ,അലികുട്ടി കൂട്ടായി, യൂനുസ് നാണത്, റഫീഖ് ചെറുമുക്ക് എന്നിവര്‍നേതൃത്വംനല്‍കി.





