
ദമ്മാം: മലയാളം മിഷന്‍ ദമ്മാം പഠനകേന്ദ്രം പ്രവേശനോത്സവം നവോദയ ഓഫീസില്‍ അരങ്ങേറി. പഠനകേന്ദ്രം പ്രവര്‍ത്തകന്‍ മനോജ് പുത്തൂരാന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നൗഫല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഷനീബ് അബൂബക്കര്‍, ഇക്ബാല്‍ വെളിയന്‍കോട്, നവോദയ ജനറല്‍ സെക്രട്ടറി രഞ്ജിത് വടകര ആശംസകള്‍ നേര്‍ന്നു. പഠനകേന്ദ്രം പ്രവര്‍ത്തകരായ സ്മിത നരസിംഹന്‍, സിന്ധു സുരേഷ് ജോഷി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

കേരളത്തിലെ വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന കുട്ടികളുടെ ഘോഷയാത്ര, മലയാളം മിഷന്‍ മലയാണ്മ ഗീതാലാപനം എന്നിവയും അരങ്ങേറി. നവോദയ കേന്ദ്രകുടുംബവേദി ബാലവേദി വൈസ് പ്രസിഡന്റ ഫാത്തിമാ ഷാന ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ നടത്തിയ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നടിയ ദമ്മാം പഠനകേന്ദ്രം വിദ്യാര്‍ത്ഥി അബ്ദുല്‍ ഹമീസിനെ ആദരിച്ചു. കുട്ടികള്‍ക്കായി കടംകഥ മത്സരവും വിവിധയിനം വിനോദ പരിപാടികളും സംഘടിപ്പിച്ചു.

അന്‍പത്തിലധികം കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കെടുത്ത പരിപാടിയില്‍ മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റ പ്രദീപ് കൊട്ടിയം, വിദഗ്ദ്ധസമിതി ചെയര്‍ പേഴ്‌സണ്‍ ഷാഹിദ ഷാനവാസ്, ദമ്മാം മേഖല സെക്രട്ടറി അനു രാജേഷ്, ദമ്മാം മേഖല കണ്‍വീനര്‍ നരസിംഹന്‍, നവോദയ മുഖ്യ രക്ഷാഷധികാരി ബഷീര്‍ വാരോട്, നവോദയ രക്ഷാധികാരിസമിതി അംഗം കൃഷ്ണകുമാര്‍, നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാനാത്ത്, കേന്ദ്ര കുടുംബവേദി പ്രസിഡന്റ ഷാനവാസ് മലയാളം മിഷന്‍ ദമ്മാം പഠനകേന്ദ്രം പ്രവര്‍ത്തകരും നവോദയ പ്രവര്‍ത്തകരും പങ്കെടുത്തു. പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു.





