
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) അംഗങ്ങള്‍ക്കായി ‘നോര്‍ക്ക’ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അല്‍ മാസ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന ക്യാമ്പ് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഉവൈസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.

നോര്‍ക്ക ഐഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ക്ഷേമ നിധി, മറ്റ് നോര്‍ക്ക സര്‍വീസുകള്‍ എന്നിവ സംബന്ധിച്ചു സംശയനിവാരണത്തിന് അവസരം ഒരുക്കിയിരുന്നു. നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പിന് ഹിലാല്‍ ബാബു, വൈശാഖ്, ശ്യാം മന്ത്രകോട്, ജസീര്‍ കോതമംഗലം, അജ്‌നാസ് ബാബു, ഇല്യാസ് പൂലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എടപ്പ ടീം അംഗങ്ങളായ ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂര്‍, ജിബിന്‍ സമദ് കൊച്ചി, അഡ്വ. അജിത് ഖാന്‍, സലാം പെരുമ്പാവൂര്‍, അജീഷ് ചെറുവട്ടൂര്‍, ഷുക്കൂര്‍ ആലുവ, അബ്ദുല്‍ ഖയ്യും, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍, അബ്ദുള്ള മാഞ്ഞാലി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.






