
ദമ്മാം: ദീര്‍ഘകാലമായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. ഓഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി ‘അമൃതം-2025’ എന്നപേരിലാണ് പരിപാടി ഒരുക്കിയത്. പി.എം നജീബ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ‘മികവ്-2025’ പരിപാടിയും നടന്നു. കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല മുഖ്യാതിഥിയായിരുന്നു. ദമ്മാം കോര്‍ണിഷിലെ ഹെറിറ്റേജ് വില്ലേജിലായിരുന്നു പരിപാടി. സാസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഇ.കെ സലീം അധ്യക്ഷത വഹിച്ചു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന പിഎം നജീബിന്റെ ഓര്‍മ്മ മനസ്സിന് തീരാനൊമ്പരമാണെന്നു ബിജു കല്ലുമല പറഞ്ഞു.

പഠനത്തോടൊപ്പം ധാര്‍മിക ജീവിതം ശീലിക്കാനും ആനുകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജ്യോതികുമാര്‍ ചാമക്കാല ആഹ്വാനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരാണ് പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ല്. സ്വന്തം കുഞ്ഞുങ്ങളെ നാട്ടിലും, ഡേ കെയര്‍ സെന്ററുകളിലും വളര്‍ത്തി രാവെന്നോ പകലെന്നോ ഇല്ലാതെ പ്രവാസ ലോകത്തു ജോലി ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ശമ്പളത്തിലുപരി സ്വയം സമര്‍പ്പണ സേവനം ചെയുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘അമൃതം 2025’ന്റെ ഉദ്ഘാടനം ദമ്മാം അറൗദ ആശുപത്രിയില്‍ 35 വര്‍ഷത്തിലധികം സേവനം അനുഷ്ടിക്കുന്ന സലീന ഹബീബയെ ആദരിച്ച് ജ്യോതികുമാര്‍ ചാമക്കാല നിര്‍വഹിച്ചു. ‘എക്‌സലന്‍സ് ഇന്‍ കമ്മ്യൂണിറ്റി സര്‍വീസ്’ ബദ്ര്‍ ഗ്രൂപ്പ് ഉടമ അഹ്മദ് പുളിക്കലിനും, ‘എക്‌സലന്‍സ് ഇന്‍ ലീഡര്‍ഷിപ്പ് ലഗസി’ അവാര്‍ഡ് പ്രമുഖ വ്യവസായി ബദറുദീന്‍ അബ്ദുല്‍ മജീദിനും സമ്മാനിച്ചു. ജയന്‍ (ഹാംകോ), മുരളീകൃഷ്ണല്‍ (റവാദ്) എന്നിവര്‍ക്ക് ബിസിനസ് എക്‌സലന്‍സ് ആവാര്‍ഡും വിതരണം ചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികളെയും, ആരോഗ്യപ്രവര്‍ത്തകരെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു.

കെ.പി.സി.സി നിര്‍വാഹക സമിതി മുന്‍ അംഗം അഹ്മദ് പുളിക്കല്‍, ഓഐസിസി ഗ്ലോബല്‍ മുന്‍ വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, പ്രോവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്‍ കരിം, ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, സെക്രട്ടറി രാധികാ ശ്യാംപ്രകാശ് എന്നിവര്‍ ആംശസകള്‍ നേര്‍ന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

പ്രോവിന്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി ടി ശശി ആലൂര്‍, ഗ്ലോബല്‍ പ്രതിനിധികളായ ഹനീഫ് റാവുത്തര്‍, സിറാജ് പുറക്കാട്, ജോണ്‍ കോശി, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, നസീര്‍ തുണ്ടില്‍ പ്രോവിന്‍സ് കമ്മിറ്റി ഭാരവാഹികളായ ഷംസ് കൊല്ലം, നൗഷാദ് തഴവ, വില്‍സന്‍ തടത്തില്‍, ഡോ: സിന്ധു ബിനു, പാര്‍വതി സന്തോഷ്, അന്‍വര്‍ വണ്ടൂര്‍, ആസിഫ് താനൂര്‍,നിഷാദ് കുഞ്ചു, സലിം കീരിക്കാട്, ഉസ്മാന്‍ കുന്നംകുളം, മനോജ് കെ പി, സലിം കീരിക്കാട്, ബിനു പി ബേബി, യഹിയ കോയ എന്നിവര്‍ നേതൃത്വം നില്‍കി.

കെ എം സി സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലികുട്ടി ഒളവട്ടൂര്‍, സിദ്ധീഖ് പാണ്ടികശ്ശാല, മാലിക് മഖ്ബൂല്‍, ഷബീര്‍ ചാത്തമംഗലം (പ്രവാസി സംസ്‌കരിക വേദി), സാജിദ് ആറാട്ട്പുഴ (സൗദി മലയാളി സമാജം), അബ്ദുല്‍ സത്താര്‍ (തമിഴ് സംഘം), ഹസൈനാന്‍ അക്തര്‍ തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി. നൗഷാദ് തഴവ, നൂറ നിറാസ് എന്നിവര്‍ അവതാരകരായിരുന്നു.





