റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 2020-21 അധ്യായന വര്‍ഷത്തേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 8വരെ അപേക്ഷാ ഫോം സ്‌കൂളിലെ ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലെ റിസപ്ഷനില്‍ ലഭ്യമാണ്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
മൂന്ന് വയസിന് മുകളിലുളള കുട്ടികള്‍ക്കാണ് എല്‍ കെ ജിയില്‍ പ്രവേശനം. യുകെജി പ്രവേശനത്തിനുളള എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇംഗ്ലീഷ്, കണക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിന്റെ വിശദാംശങ്ങള്‍ സ്‌കൂളിന്റെ www.iisriyadh.com/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.