റിയാദ്: ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറി ഹര്‍ഷിദ് ബാബു ഉദ്ഘടനം ചെയ്തു. ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ചേളാരി അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കേളി സാംസ്‌കാരിക വേദി പ്രതിനിധി ടി ആര്‍ സുബ്രഹ്മണ്യന്‍. ഒ ഐ സി സി മൈനോറിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി സലാം തെന്നല, ഐസിഎഫ് അഡ്മിന്‍ സെക്രട്ടറി ലത്തീഫ് മാനിപുരം, ഐഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കളളിയ്യത്ത്, ഹാഷിം കണ്ണൂര്‍, ഇസ്ഹാഖ് തയ്യില്‍, ഇക്ബാല്‍ കോഴിക്കോട്, മുനീര്‍ പുക്കിപ്പറമ്പ്, ഇസ്മായില്‍ തയ്യില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിജനറല്‍ സെക്രട്ടറി ഗസ്‌നി വട്ടക്കിണര്‍ സ്വാഗതവും ട്രഷറല്‍ അഫ്‌സല്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.