പ്രവാസി സ്‌പോര്‍ട്‌സ് ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി വെല്‍ഫെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സ്‌പോര്‍ട്‌സ് ക്ലബ്ബ് റിയാദ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രവാസി ഫുട്‌ബോള്‍ക്രിക്കറ്റ് ടീം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മിറ്റി അംഗം സാജു ജോര്‍ജ് റമദാന്‍ സന്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം പ്രവാസി ഫുട്‌ബോള്‍ ടീമുകളെ നയിച്ച അബ്ദുല്‍ റഹ്മാന്‍ (എ ഡിവിഷന്‍), നൗഫല്‍ (സി ഡിവിഷന്‍), അജ്മല്‍ മുക്കം (പ്രവാസി ക്രിക്കറ്റ് റോയല്‍ സ്‌ട്രൈക്കേഴ്‌സ്) എന്നിവരെ ആദരിച്ചു.

കഴിഞ്ഞ വേര്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സര കാലയളവില്‍ ക്ലബ് നടത്തിയ പ്രവചന മത്സരത്തില്‍ വിജയികളായ രഞ്ജിത്ത്, ജിഷ്ണു, ജംഷീര്‍ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഷഹദാന്‍, നിയാസ് അലി, ഹാരിസ് എംകെ, അജ്മല്‍, രതീഷ്, ലിജോ, നിഷാല്‍, ഷബീബ്, റാസിഖ്, ഫര്‍ഷീന്‍ ബാബു, ശ്യാം, ഷമീര്‍ വേങ്ങര, നൗഷാദ് കൊല്ലം, മഅറൂഫ്, യൂസുഫ് അലി, ഷബീര്‍, റെനീഷ്, യാസിര്‍, അന്‍വര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ക്ലബ് കണ്‍വീനര്‍ നിയാസ് അലി സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഷഹദാന്‍ എംപി നന്ദിയും പറഞ്ഞു.

Leave a Reply