റിയാദ്: സൗദിയില്‍ റിയാദ് കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. ഇന്ത്യാ-നേപ്പാള്‍ സൗഹൃദ മത്സരം അരങ്ങേറുമെന്നും സംഘാടകര്‍ പറഞ്ഞു.
നിയോജക മണ്ഡലം അടിസ്ഥാനമാക്കി 16 ടീമുകളാണ് ഫുട്‌ബോള്‍ മേളയില്‍ മാറ്റുരക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കളിക്കാരും വിവിധ ടീമുകളില്‍ കളിക്കും. വിജയികള്‍ക്ക് ഏബിസി കാര്‍ഗോ കപ്പ് ട്രോഫിക്ക് പുറമെ 10,000 റിയാല്‍ ക്യാഷ് പ്രൈസും സമ്മാനിക്കും. അസീസിയ വാദി ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാര്‍ കളി നിയന്ത്രിക്കും.
നിര്‍ധനര്‍ക്കും രോഗികള്‍ക്കും ആശ്വാസമായ കേരളത്തിലെ സി എച് സെന്ററുകളെ സഹായിക്കുന്നതിന് ധനസമാഹരണത്തിനാണ് ഫുട്‌ബോള്‍ മേള ഒരുക്കിയിട്ടുളളത്. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേദി ഒരുക്കുന്നത്. ഇന്ത്യന്‍ ഇലവന്‍, നേപ്പാള്‍ ഇലവന്‍ സൗഹൃദ മത്സരവും നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
മത്സരങ്ങളുടെ സുഗമമായ നത്തെിപ്പിന് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ മുഖ്യ രക്ഷാധികാരിയായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജലില്‍ തിരുൂര്‍ (ചെയര്‍മാന്‍), നജീബ് നല്ലങ്കണ്ടി (ജന. കണ്‍വീനര്‍), അബ്ദുറഹ്മാന്‍ ഫറൂഖ് (ട്രഷറര്‍), മുജീബ് ഉപ്പട (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ എ.ബി.സി ഡയറക്ടര്‍ നിസാര്‍ പുതിയോട്ടില്‍, മുജീബ് ഉപ്പട, ഷഫീര്‍ പറവണ്ണ, മുഹമ്മദലി എ.ബി.സി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.