റിയാദ്: ഇന്ത്യ-സൗദി മാധ്യമ സഹകരണം ശക്തമാക്കാന്‍ ധാരണ. ഇതുസംബന്ധിച്ച് സൗദി റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ഹാരിതിയും ഇന്ത്യന്‍ അംബാസഡര്‍ സുഹെല്‍ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി.
നേരത്തെ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായ മേഖലകളില്‍ മാധ്യമ രംഗത്തു സഹകരിക്കും. മാധ്യമ രംഗത്തെ വളര്‍ച്ചയും വികാസവും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു.
ഇരുരാഷ്ട്രങ്ങള്‍ക്കും പ്രയോജനകരമായ അനുഭവങ്ങളുടെ കൈമാറ്റത്തിനു സഹകരണം സഹായിക്കുമെന്ന് അല്‍ഹാരിതി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.