Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രം ചര്‍ച്ച ചെയ്ത് ‘ചില്ല’

റിയാദ്: സമകാലീന ഇന്ത്യ കടന്നു പോകുന്ന ചരിത്ര സന്ധികളുടെ നേര്‍ചിത്രവും ഉള്ളറിവും ചര്‍ച്ച ചെയ്ത് ‘ചില്ല’. ജൂലൈ മാസത്തെ ‘എന്റെ വായന’ പരിപാടിയിലാണ് ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്തത്.

രേവതി ലോളിന്റെ ‘ദ അനാട്ടമി ഓഫ് ഹേറ്റ്’ എന്ന കൃതിയുടെ ശ്രീജിത് ദിവാകരന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘വെറുപ്പിന്റെ ശരീര ശാസ്ത്രം’ എന്ന പുസ്തകം ഷഹീബ വി. കെ. അവതരിപ്പിച്ചു. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ആക്രമണം 2002ലെ ഗുജറാത്ത് കലാപം പ്രമേയമാക്കി അക്രമികളുടെ വീക്ഷണ കോണിലൂടെ നോക്കിക്കാണുകയാണ് ഗ്രന്ഥകാരി.

മുഖാമുഖം സംസാരിച്ച അസംഖ്യം ആളുകളില്‍ നിന്നു സുരേഷ്, ദുംഖാര്‍, പ്രണവ് എന്നീ മൂന്നു പേരുടെ കഥയാണ് പുസ്തകത്തില്‍ രേവതി ലോള്‍ പറയുന്നത്. വെറുപ്പിന്റെ ശരീരശാസ്ത്രം നമുക്കിടയിലെല്ലാം പതിയിരിക്കുന്നുണ്ടെന്നും അവസരം ഒത്തു വരുമ്പോള്‍ അത് പല്ലിളിച്ച് പുറത്ത് ചാടുമെന്ന അനുഭവമാണ്പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നതെന്നും വായനാനുഭവം പങ്കുവെച്ച് ഷഹീബ പറഞ്ഞു.

വിനോയ് തോമസിന്റെ മറ്റു രചനകളുടെ അത്ര നിലവാരം പുലര്‍ത്തുന്നതായി തോന്നിയില്ല ‘അടിയോര്‍ മിശിഹ എന്ന നോവല്‍’ എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളെന്ന് ‘എന്റെ വായന’ക്ക് തുടക്കം കുറിച്ച വായനാനുഭവം പങ്ക് വെച്ച് കൊണ്ട് വിപിന്‍ പറഞ്ഞു.

സത്യാനന്തര കാലത്ത് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തങ്ങളുടെ മുതലാളിമാര്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ മാത്രം പുറത്ത് വിടുകയും അല്ലാത്തവയെ തമസ്‌കരിക്കുകയും ചെയ്യുകയാണെന്ന് ടി. കെ.സന്തോഷ് കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍’എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്ക് വെച്ച് കൊണ്ട് സതീഷ് കുമാര്‍ വളവില്‍ പറഞ്ഞു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രഭാകരന്‍ ബേത്തൂര്‍, വിനയന്‍ സി. കെ., ജോമോന്‍ സ്റ്റീഫന്‍, കുഞ്ചിസ് ശിഹാബ്, ബിനീഷ്, വിനോദ് കുമാര്‍ മലയില്‍, സുരേഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാസര്‍ കാരകുന്ന് മോഡറേറ്റര്‍ ആയിരുന്നു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top