
റിയാദ്: ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. വ്യോമ ഗതാഗതം പുനസ്ഥാപിക്കുന്നതും ഇന്ത്യയില്‍ നിന്ന്‌കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതും ഇരുവരും ചര്‍ച്ചചെയ്തു.

ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ നേരിട്ട് സൗദിയിലെത്തുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ച് അംബാസഡര്‍ ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുളള കൊവിഡ് വാക്‌സിന്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് വിമാന സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്‌പെ്തംബര്‍ മുതല്‍ ഭാഗികമായി മറ്റു രാജ്യങ്ങളില്‍ നിന്നു സൗദിയിലേക്കുളള വിമാന സര്‍വീസ് പുനരാരംഭിച്ചെങ്കിലും കൊവിഡ് രൂക്ഷമായ ഇന്ത്യയില്‍ നിന്ന് വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. രണ്ടു മാസം മുമ്പ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും അംബാസഡര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യക്കു പുറത്തു 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കാണ് നിലവില്‍ സൗദിയിലേക്ക് പ്രവേശനം. യുഎഇയില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ സൗദിയിലെത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
