
റിയാദ്: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊലീസ് പരിശോധന ശക്തമാക്കി. രാത്രികാലങ്ങളില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ട്രാഫിക് വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനയില്‍ നിരവധിയാളുകള്‍ പിടിയിലായി, റിയാദ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിന്റെ തലസ്ഥാനത്തെ പ്രധാന റോഡുകളില്‍ പരിശോധന നടന്നു. എക്‌സ്പ്രസ് റോഡില്‍ വാഹനങ്ങളില്‍ അഭ്യാസം കാണിച്ച യുവാക്കളെ ട്രാഫിക് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

അന്യ വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിച്ചതിനും മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാത്തതിനും നിരവധിയാളുകളെ പിടികൂടി. അവ്യക്തമായ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങള്‍, ഒരു ഹെഡ് ലൈറ്റ് മാത്രം പ്രകാശിക്കുന്ന വാഹനങ്ങള്‍, ബാക് ലൈറ്റും ഇന്റികേറ്ററും പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ എന്നിവയും പിടികൂടി. എക്‌സ്പ്രസ് റോഡില്‍ വേഗം കുറച്ച് വാഹനം ഓടിച്ചതിനും വാഹനത്തിന്റെ ഉള്‍വശം കാണാത്ത വിധം കര്‍ട്ടന്‍ സ്ഥാപിച്ചതിനും ഉടമകള്‍ക്കെതെിരെ നടപടപടി സ്വീകരിച്ചതായും ട്രാഫിക് പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
