Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

ഇന്ത്യന്‍ സൈനിക മേധാവിക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം

റിയാദ്: ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ റിയാദിലെത്തി. റോയല്‍ സൗദി ലാന്റ് ഫോഴ്‌സ് ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഊഷ്മള സ്വീകരണമാണ് സൈനിക മേധാവിക്ക് ഒരുക്കിയത്. പ്രതിരോധ മേഖലകളില്‍ ഇന്ത്യയും സൗദിയും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദര്‍ശനം.

ലാന്റ് ഫോഴ്‌സ് കമാണ്ടര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിനാണ് ചര്‍ച്ച.

ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. നാളെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും.

യുഎഇ സന്ദര്‍ശനം കഴിഞ്ഞാണ് ജനറല്‍ എം എം നരവാനെ സൗദിയിലെത്തിയത്. ആദ്യമായാണ് ഇന്ത്യന്‍ സൈനിക മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top