
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഉത്പ്പന്നങ്ങള്‍ക്ക് 10, 20, 30 റിയാല്‍ ഓഫറാണ് പ്രഖ്യാപിച്ചത്. സൗദിയിലെ സ്‌റ്റോറുകളില്‍ ഡിസംബര്‍ 19 വരെ ഓഫര്‍ തുടരും. എല്ലാ ഡിപ്പാര്‍ട്‌മെന്റിലും വിപുലമായ ഉത്പ്പന്നങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുളള്.
പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, എണ്ണ, മസാലകള്‍, പാക്കുചെയ്ത ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍, ഗ്രില്ലുകള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചര്‍മ പരിചരണ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വിവിധ ബ്രാന്റുകളുടെ ശേഖരം ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
