Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗത്വം; ഡിസമ്പര്‍ 15 ന് അവസാനിക്കും

റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഡിസമ്പര്‍ 15 ന് അവസാനിക്കുമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച കാമ്പയിന് പ്രതികൂല സാഹചര്യത്തിലും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇനിയും പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ട് അംഗങ്ങളാകാന്‍ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പദ്ധതിയില്‍ നേരത്തെ അംഗങ്ങളായവര്‍ക്ക് ട അംഗത്വം പുതുക്കാന്‍ www.mykmcc.org എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും.

കെഎംസിസിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ നടക്കുന്ന കാമ്പയിനില്‍ സാധാരണക്കാരായ പ്രവാസികളാണ് ചേരുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന പദ്ധതിയില്‍ അംഗങ്ങളായിരുന്ന മുന്നൂറോളം പേര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മരിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്കും അംഗങ്ങളായവര്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങളുമായി ഇരുപത് കോടി രൂപ വിതരണം ചെയ്തു. സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെഎംസിസി കേരള ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സൗദിയിലെ ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി ചേരാവുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണിത്. കോവിഡ് കാലത്ത് സൗദിയില്‍ മരിച്ച അമ്പതോളം പേര്‍ക്ക് കെഎംസിസിയുടെ പദ്ധതി ആശ്വാസം പകര്‍ന്നിരുന്നു. സര്‍ക്കാരുകളില്‍ നിന്നു സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ ഈ കര്‍മ്മ പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായതെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്, കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top