റിയാദ്: കൊവിഡ് വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രചാരണം സൗദി ആരോഗ്യ മന്ത്രാലയം തളളി. വാകസിന്‍ ഉടന്‍ സൗദിയില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം.
അന്താരാഷ്ട്ര മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സൗദിയില്‍ വിതരണത്തിന് തയ്യാറെടുക്കുന്നത്. ഇതിനായി നിരവധി പഠനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമെന്നാണ് പ്രചാരണം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ഇത് നിഷേധിച്ചു. ഇത്തരത്തില്‍ യാതൊരു പഠനവും പുറത്തുവന്നിട്ടില്ല.
വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ചിലര്‍ക്ക് ക്ഷീണം, തലവേദന, കൈ വേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന പ്രതികരണങ്ങള്‍. ഇതു ഗുരുതരമായി ആരോഗ്യത്തെ ബാധിക്കില്ലെന്നും ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.