
റിയാദ്: ബഹ്‌റൈനില്‍ നടത്താനിരുന്ന ജിസിസി ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് സൂചന. ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന ഉച്ചകോടി ജനുവരി 5ന് റിയാദില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് തയ്യാറെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ജിസിസി ആസ്ഥാനമായ സൗദിയില്‍ ഉച്ചകോടി ചേരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ ഉച്ചകോടിക്ക് പകരം രാഷ്ട്ര തലവന്‍മാര്‍ നേരിട്ട് പങ്കെടുക്കും.

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിന് 2017 മുതല്‍ ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. അതിനിടെ,
ഖത്തറുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്കയും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് അംഗരാഷ്ട്രങ്ങള്‍ക്കുളള്. ഇതാണ് ഉച്ചകോടിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
