Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

വിവരങ്ങളുടെ പ്രളയത്തില്‍ നേരും നുണയും തിരിച്ചറിയുന്നില്ല: അഭിലാഷ് മോഹനന്‍

റിയാദ്: നേരും നുണയും വേര്‍തിരിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളിയെന്ന് അഭിലാഷ് മോഹനന്‍. പരമ്പരാഗത മാധ്യമങ്ങളുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിലാഷ് മോഹനന്‍.

വിവരങ്ങളുടെ പ്രളയത്തിലാണ് ലോകം. ഏതാണ് വസ്തുത എന്ന് തിരിച്ചറിയാനുള്ള സാഹചര്യം ഇല്ലാതായി. ജനാധിപത്യം പേ,ാലും കൃത്രിമമായി സൃഷ്ടിക്കുന്നു. വസ്തുത കണ്ടെത്തുക ശ്രമകരമാണ്. അതിന്റെ ഉത്തരവാദിത്തവും മാധ്യമപ്രവര്‍ത്തകരുടെ ദൗത്യമായി മാറി. സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്ന പ്രതിസന്ധി മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പുതിയ കാലത്ത് വാര്‍ത്തയുടെ പ്രാഥമിക ഉറവിടം മൊബൈല്‍ ഫോണായി മാറിയി. എന്നാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ആധികാരികമാണ് എന്നതി് വ്യക്തതയില്ല. ഇത് വ്യക്തിയെ മാത്രമല്ല ജനാധിപത്യത്തെയും പ്രതിസന്ധിയിലാക്കുന്നു.

സംഘടിതമായ പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന വ്യാജമായ പൊതു ബോധ നിര്‍മ്മിതിക്ക് അധികാരത്തില്‍ എത്താം. നിലവിലുള്ള ജനാധിപത്യ ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇതിനു കഴിയുന്നു. പൊതുജനാഭിപ്രായ രൂപീകരണം മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രക്രിയയാണ്. പുതിയ കാലത്ത് പാരമ്പരാഗത മാധ്യമങ്ങള്‍ക്ക് പൊതുജനാഭിപ്രായ രൂപീകരണത്തില്‍ പങ്ക് കുറഞ്ഞു. എന്നാല്‍ നവ മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ വ്യാജ അടിത്തറയില്‍ ഉണ്ടാക്കപ്പെടുന്ന പൊതുജനാഭിപ്രായത്തിനാണ് മുന്‍തൂക്കം കിട്ടുന്നതെന്നും അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അക്കാദമിക് വിംഗ് കോ ഓര്‍ഡിനേറ്റര്‍ അഫ്താബ് റഹ്മാന്‍ ക്ലാസിന് നേതൃത്വം നല്‍കി. രക്ഷാധികാരി ഉബൈദ് എടവണ്ണ, അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക് സംസാരിച്ചു. ഹാരിസ് ചോല സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top