
റിയാദ്: സൗദി അറേബ്യയുടെ അടുത്ത വര്‍ഷത്തെ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുളളത്.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗത്തിലാണ് 2021ലെ ബജറ്റിന് അംഗീകാരം നല്‍കിയത്. 990 ബില്യന്‍ റിയാല്‍ ചെലവും 849 ബില്യന്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്നു. 141 ബില്യന്‍ റിയാലാണ് കമ്മി കണക്കാക്കുന്നത്.

മന്ത്രിസഭാ സെക്രട്ടറി ജനറല്‍ പ്രിന്‍സ് അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യഫ് ബജറ്റ് സംബന്ധിച്ച് ഉത്തരവ് അവതരിപ്പിച്ചു. തുടര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കി രാജാവ് ഒപ്പുവെച്ചു.
കൊവിഡ് പ്രതിരോധിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയുടെ വേഗത പുനസ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍, അടിസ്ഥാന സേവനങ്ങള്‍, എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍ എന്നിവയും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ എണ്ണ ഉല്‍പാദനം 3.3 ശതമാനം കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്ന് ധനമന്ത്രി മുഹമ്മദ് മല്‍ ജദ്ആന്‍ പറഞ്ഞു. വ്യോമയാനവും വിനോദസഞ്ചാരവും ഇപ്പോഴും ദുരിതത്തിലാണ്. എന്നാല്‍ പല മേഖലകളും പുരോഗമിക്കുകയാണ്. വ്യാപാര മേഖലയില്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. വാക്‌സിന്‍ വിതരണം തുടങ്ങുന്നതോടെ സമ്പദ് വ്യവസ്ഥ കൂടുതഫ കരുത്താര്‍ജ്ജിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
