
റിയാദ്: സൗദിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ കാരണം ജനങ്ങളുടെ സഹകരണമാണെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. ബജറ്റ് അവതരിപ്പിക്കുന്നതിന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്.
ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച അത്യപൂര്‍വമായ പകര്‍ച്ചവ്യാധിയെയാണ് ലോകം അഭിമുഖീകരിക്കുന്നത്. വൈറസ് ബാധിച്ച രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സജന്യ ചികിത്സ നല്‍കി. ജീവന്‍ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം റിയാല്‍ അനുവദിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചതും രാജാവ് എടുത്തു പറഞ്ഞു.

ചരിത്രത്തിലെ ദുഷ്‌കരമായ വര്‍ഷമാണിത്. എങ്കിലും, ആരോഗ്യ നടപടികളും സാമ്പത്തിക, വികസന സംരംഭങ്ങളും മുന്നേറുകയാണ്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള പരിഷ്‌കാരങ്ങളും സമയോചിതമായ ഇടപെടലുകളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിച്ചു. ഇതാണ് പ്രതികൂല സാഹചര്യങ്ങളിലും പ്രത്യാഘാതങ്ങള്‍ തടയാന്‍ ഇടയാക്കിയത്. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതില്‍ മികച്ച പങ്കാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുളളത്. സഹകരണത്തെ പ്രശംസിക്കുന്നതായും രാജാവ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
