
റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി. ആദ്യ ബാച് വാക്‌സിന്‍ എത്തിയതായും മന്ത്രി അറിയിച്ചു.
രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഹ്‌ളാദം പകരുന്ന വാര്‍ത്തയാണ് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പുറത്തുവിട്ടത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് സെഹതി ആപ് വഴി ഒന്നര ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ സ്വദേശികളും വിദേശികളും സഹകരിച്ചു. ഇതു വൈറസ് ബാധ കുറയ്ക്കാന്‍ സഹായിച്ചു. വാക്‌സിന്‍ ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടങ്ങളില്‍ രോഗപ്രതിരോധ ശേഷിയും ആന്റിബോഡികള്‍ ഉത്പ്പാദിപ്പിക്കുന്നതിലും വിജയം കണ്ടതായും മന്ത്രി പറഞ്ഞു. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് വാക്‌സിന്‍ വിതരണം എത്രയും വേഗം രാജ്യത്തു തുടങ്ങുന്നത്. അതുകൊണ്ടുതന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
