
റിയാദ്: ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ ദേശ് ബന്ധു ബാടിക്ക് യാത്രയയപ്പ് നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവനം അനുഷ്ടിച്ച വളന്റിയര്‍മാരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പുതുതായി ചുമതലയേറ്റ ഡപ്യൂടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദിന് സ്വീകരണവും നല്‍കി. കൊവിഡ് പ്രോടോകോള്‍ പ്രകാരം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അധ്യക്ഷത വഹിച്ചു.

മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍ കമ്യൂണിറ്റി വളന്റിയര്‍മാര്‍ മികച്ച സേവനവും പിന്തുണയുമാണ് നല്‍കിയതെന്ന് അംബാസഡര്‍ പറഞ്ഞു. മലയാളികളായ ഷിഹാബ് കൊട്ടുകാട്, മുനീബ് പാഴൂര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളന്റിയര്‍മാരായ പത്തു പേരെ ചടങ്ങില്‍ ആദരിച്ചു.
പരിപാടികള്‍ക്ക് തഷയുദ്ദീന്‍ മിര്‍, ആസിഫ് ആലം, അബ്‌റാര്‍ ഹുസൈന്‍, ഡോ. മിസ്ബാഹുല്‍ ഇമിഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൈഗം ഖാന്‍ സ്വാഗതവും അബ്ദുല്‍ അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
