ഇന്ത്യന്‍ തീര്‍ഥാടകര്‍ ജിദ്ദ വഴി മടക്ക യാത്ര ആരംഭിച്ചു


ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. സ്വകാര്യ ഹജ് ഗ്രൂപ്പുകളില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ദല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുമാണ് തീര്‍ഥാടകരുടെ ആദ്യ സംഘം മടങ്ങിയത്. രണ്ടായിരം തീര്‍ഥാടകര്‍ ആദ്യ ദിനത്തില്‍ മടങ്ങി.

അതേസമയം, ജിദ്ദ വഴി ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുന്നബവി സന്ദര്‍ശിച്ച് മദീന എയര്‍പോര്‍ട്ട് വഴി മടങ്ങും. ജൂലൈ 4 മുതല്‍ ഇവര്‍ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസം മദീനയില്‍ ചെലവഴിച്ചതിന് ശേഷം ഇവര്‍ മദീന വിമാനത്താവളം വഴി മാതൃരാജ്യങ്ങളിലേക്ക് മടങ്ങും. ജൂലൈ 13 ന് മലയാളികളുടെ മടക്കം ആരംഭിക്കും. അസീസിയയില്‍നിന്ന് ഹറമിലേക്കും തിരിച്ചും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ബസ് സര്‍വിസ് വീണ്ടും ഇന്നലെ പുനരാരംഭിച്ചു.

Leave a Reply