റിയാദ് എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് നിരക്കില്‍ വര്‍ധന

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിംഗ് ഫീസ് നിരക്ക് പരിഷ്‌കരിച്ചു. മണിക്കൂറിന് 5.5 റിയാലായിരുന്നത് 10 റിയാലിയി ഉയര്‍ത്തിയാണ് പാര്‍ക്കിംഗ് ഫീസ് പരിഷ്‌കരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളിലെ പാര്‍ക്കിംഗിന് പുതിയ നിരക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

കുറഞ്ഞ സമയം പാര്‍ക്ക് ചെയ്യുന്നവര്‍ 10 റിയാല്‍ നിരക്കിലും 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നവര്‍ 130 റിയാല്‍ നിരക്കും നല്‍കണം. അന്താരാഷ്ട്ര ടെര്‍മിനലില്‍ രണ്ട് ദിവസത്തില്‍ കൂടുതലുളള ഓരോ ദിവസത്തിനും 40 റിയാല്‍ നിരക്ക് നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply