‘റിസ’ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍

റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധപരിപാടി ‘റിസ’ യുടെ നേതൃത്വത്തില്‍ സ്‌കൂളുള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. പ്രൊഫഷ ണല്‍ കോളേജുകള്‍ ഉള്‍പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തു.

സൗദിഅറേബിയ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മധ്യവേനല്‍ അവധി ആരാഭിക്കുന്നതിനു മുമ്പായി ജൂണ്‍ 20നും ഇന്ത്യയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26നും പ്രതിജ്ഞാ ചടങ്ങ് നടന്നു.

കേരളത്തില്‍ നെടുമ ങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കുളില്‍ നടന്ന പരിപാടിയില്‍ ഫലപ്രദമായ ലഹരി വിരുദ്ധ പ്രവര്‍ത്തനം എപ്രകാരം നടത്താം എന്ന വിഷയത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍ മാന്‍ ഡോ. അബ്ദുല്‍ അസീസ് ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ നീത നായര്‍, എസ് എം സി ചെയര്‍മാന്‍ ഷിനു മോഹന്‍ നേതൃത്വം നല്‍കി.

സൗദി ദേശീയ മയക്കു മരുന്ന് നിയന്ത്രണ സമിതിയുടെ അംഗീ കാരത്തോടെ 2012 ല്‍ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച ‘റിസ’ 2020 മുതല്‍ യു എന്‍ ഒ ഡി സി യുടെ എന്‍ ജി ഒ പട്ടികയിലും യു എന്‍ ഡേറ്റ ബേസിലും ഇടം നേടിയിട്ടുണ്ട്.

ലഹരി ഉപഭോഗം തുടങ്ങു ന്നതിനു മുമ്പ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ എട്ടു വര്‍ഷമായി ലഹരിവിരുദ്ധദിനത്തില്‍ സംഘടിപ്പിക്കുന്ന പ്രതിജ്ഞാപരിപാടിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുത്തതായി റിസാ കണ്‍വീനറും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ: എസ്. അബ്ദുള്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ: എ.വി. ഭരതന്‍, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ മീരാ മീരാ റഹ്മാന്‍, പദ്മിനി യു നായര്‍, ക്ലിനിക് ആക്ടിവിറ്റി കണ്‍വീനര്‍ ഡോ. തമ്പി വേലപ്പന്‍, പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ, കേരളാ കോര്‍ഡിനേറ്റര്‍ കരുണാകരന്‍പിള്ള എന്നിവര്‍ പറഞ്ഞു.

 

Leave a Reply