റിയാദ്: സര്‍ഗ പ്രതിഭകളുടെ മാസ്മരിക സംഗീതം തീര്‍ത്ത ഈദ് ആഘോഷം റിയാദിലെ കാണികള്‍ക്ക് വേറിട്ട അനുഭവമായി. കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈദ് വിത്ത് എം ജി സംഗീത വിരുന്നൊരുക്കിയത്. റിയാദ് അല്‍ ഫരീദ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ആസ്വാദകര്‍ക്ക് സംഗീത ലഹരി സമ്മാനിക്കുന്ന പരിപാടിയാണ് ഒരുക്കിയത്.
എംജി ശ്രീകുമാറിനെ കൂടാതെ പിന്നണി ഗായികമാരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹീം എന്നിവരും സംഗീതത്തിന്റെ വിവിധ ഭാവങ്ങളുമായി അരങ്ങിലെത്തി. മെലഡി, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ തുടങ്ങി ന്യൂജെന്‍ പാട്ടുകളം പാടിത്തിര്‍ മാസ്മരിക സംഗീത വിസ്മയത്തിന് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയും ഉണ്ടായിരുന്നു.
സംസാകാരിക സമ്മേളനം കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്കൂട്ടം ജി സി സി രാജ്യങ്ങളിലെ പ്രതിനിധികളായ കെ ടി സലീല്‍ ബഹറൈന്‍, ഷാഫി കൊല്ലം കുവൈത്ത്, പ്രഷീദ് ഒമാന്‍, അമീര്‍ അലി ദമാം റീജിയണ്‍, പുഷ്പരാജ്, റാഷിദ് ദയ പ്രോഗ്രാം കനവീനര്‍, നൗഷാദ് സിറ്റി ഫ്‌ളവര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഫല്‍ സിറ്റി ഫ്‌ളവര്‍ സ്വാഗതവും ഷഹീന്‍ തൊണ്ടിയില്‍ നന്ദിയും പറഞ്ഞു, ജനറല്‍ സെക്രട്ടറി നിബിന്‍ലാല്‍ യോഗം നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.