Sauditimesonline

K 1
'അമ്മക്കൊരു നന്മത്തണല്‍': കരുതലിന്റെ കൈത്താങ്ങ് ഒരുക്കി നന്മോത്സവം

ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷ നവം. 10ന്; കാഴ്ച പരിമിതര്‍ക്കും ഈ വര്‍ഷം അവസരം

റിയാദ്: സൗദി ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ‘ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യ പദ്ധതി-2023’ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 10ന് നടക്കും. ഈ വര്‍ഷം കാഴ്ച പരിമിതര്‍ക്കും പരീക്ഷ എഴുതാന്‍ അവസരം ഉണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 19,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള ‘ജുസ്അ് 25’ സൂറ: ദുഖാന്‍, സുഖുറൂഫ്, ശൂറ, ഫുസ്സ്വിലത്ത് വരെയുള്ള നാല് അധ്യായങ്ങളാണ് പരീക്ഷയുടെ പാഠഭാഗം. പാഠഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.learnthequran.org).

ലോകത്ത് എവിടെയിരുന്നും മലയാളം അറിയുന്നവര്‍ക്ക് ഒരേസമയം പരീക്ഷയില്‍ പങ്കെടുക്കാം.
നവംബര്‍ 10, വെള്ളി സൗദി സമയം ഉച്ചക്ക് 2.00 മുതല്‍ രാത്രി 8 വരെയും, ഇന്ത്യന്‍ സമയം വൈകിട്ട് 4:30 മുതല്‍ രാത്രി 10.30 വരെയും ആറ് മണിക്കൂര്‍ സമയത്തിനിടക്ക് ഇഷ്ടമുള്ള സമയം തെരഞ്ഞെടുത്ത് പരീക്ഷ എഴുതാം.

പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റായ www.learnthequran.org വഴി പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും. 2 മണിക്കൂറാണ് പരീക്ഷ സമയം. വെബ്‌സൈറ്റിലുളള എക്‌സാം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പരീക്ഷ. എല്ലാ ഡിജിറ്റല്‍ ഉപകരണത്തിലും സുഗമമായി ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറാണിത്. ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ നവംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം.

ഈ വര്‍ഷഷം കാഴ്ച പരിമിതര്‍ക്കും പരീക്ഷ എഴുതാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ‘അകക്കണ്ണില്‍ തെളിയട്ടെ വിശുദ്ധ ഖുര്‍ആനിന്റെ പൊരുള്‍’ എന്ന പ്രമേയത്തില്‍ കേരളത്തിലെ റിവാഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരീക്ഷ. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ +919746877550 നമ്പരില്‍ ബന്ധപ്പെടണം. ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനം നേടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ പ്രത്യേക അവാര്‍ഡും സമ്മാനിക്കും. പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ‘ഹെല്‍പ്പ് സെന്ററുകള്‍’ രൂപീകരിച്ചിട്ടുണ്ട്. +9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനായി ഉപയോഗപ്പെടുത്താം.

സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ, കോള്‍ ആന്റ് അവയര്‍നെസ് സെന്ററുകളുടെ മലയാളവിഭാഗം പഠിതാക്കള്‍ക്കും പരീക്ഷാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ രേഖപ്പെടുത്തിയ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാഫലത്തോടൊപ്പം വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

2000 ല്‍ സൗദി അറേബ്യയില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന പദ്ധതി 23 വര്‍ഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന പദ്ധതിയാണ്. നവംബര്‍ 10ന് നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയില്‍ പങ്കാളികളാകണമെന്നും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

അബ്ദുല്‍ ഖയ്യൂം ബുസ്താനി, സലിം ചാലിയം, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്വക്കറ്റ് അബ്ദുല്‍ജലീല്‍ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top