Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

സാംസ്‌കാരിക പരിപാടികളോടെ ബുറൈദയില്‍ റിപ്പബ്‌ളിക് ദിനാഘോഷം

ബുറൈദ: ഒഐസിസി അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ തിരൂര്‍ ദേശീയ പതാക ഉയര്‍ത്തി. മിസ്‌ക് ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്ക് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം സ്വാഗതവും ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ബഷീര്‍ ആശംസകളും നേര്‍ന്നു. സജി ജോബ് തോമസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. അബ്ദുല്‍ റഹ്മാന്‍ ഫാറൂഖി, ഫൈസല്‍ ആലത്തൂര്‍, ചാന്‍സ റഹ്മാന്‍ ഹായില്‍, ആദം അലി സക്കാക്കര്‍, സക്കീര്‍ പത്തറ, ബാബു വളക്കരപ്പാടം, രഹ്‌ന സക്കീര്‍ എന്നിവരെ ആദരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ പത്തറ, സെക്രട്ടറി പി പി എം അഷ്‌റഫ് കോഴിക്കോട്, ട്രഷറര്‍ അനസ് ഹമീദ് തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി മജ്മ കമ്മറ്റി പ്രസിഡന്റ് ഫിറോസ്, ഉനൈസ കെഎംസിസി, ഐസിഎഫ്, എസ്‌ഐഐസി സംഘടനാ പ്രതിനിധികള്‍പങ്കെടുത്തു.

ബുറൈദ ഒഐസിസി കലാകാരന്മാര്‍ ജോസഫ് ജോര്‍ജ്, നിബി അജയ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. അബ്ദുറഹ്മാന്‍ കാപ്പാട്, സനോജ് പത്തരിയാല്‍, മുജീബ് ഒതായി, സിറാജുദ്ധീന്‍ തട്ടയില്‍, മുഹമ്മദ് അലി, സുരേഷ് പിള്ള, വെന്നേഷ് ചെറിയാന്‍, നജീബ്, അനില്‍ നാഥ്, വിഷ്ണു, റഹീം കണ്ണൂര്‍, റഷീദ് ചങ്ങരംകുളം, ലത്തീഫ് മംഗലാപുരം, ഷിയാസ് കണിയാപുരം, നസീം എല്ലേറ്റില്‍, സിനോയ് വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top