നവയുഗം സഫിയ അജിത് അനുസ്മരണം

ദമ്മാം: സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികം നവയുഗം സാംസ്‌ക്കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു.

ദമ്മാം ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന ആരോഗ്യ സെമിനാറില്‍ ഡേ. ബിജു വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സഫിയ അജിത്ത് അനുസ്മരണ സമ്മേളനത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം വനിതാവേദി പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍ നിര്‍വഹിച്ചു.

പ്രദീപ് കൊട്ടിയം (നവോദയ), സാജിദ് ആറാട്ടുപുഴ (സൗദി മലയാളി സമാജം), സുരേഷ് ഭാരതി, സത്താര്‍ (തമിഴ് സംഘം), നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബു കുമാര്‍, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഉണ്ണി മാധവം എന്നിവര്‍ സഫിയയെ അനുസ്മരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ പദ്മനാഭന്‍ മണിക്കുട്ടന്‍ സഫിയ അനുസ്മരണ ഗാനം ആലപിച്ചു. വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീണ്‍ സ്വാഗതവും, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് ബിനുകുഞ്ഞു, ബിജു വര്‍ക്കി, നിസ്സാം, ഗോപകുമാര്‍, റഷീദ് പുനലൂര്‍, മിനി ഷാജി, മഞ്ജു അശോക്, കെ. രാജന്‍, റിയാസ്, തമ്പാന്‍ നടരാജന്‍, സാബു, സന്തോഷ് ചെങ്കോലിക്കല്‍, രവി അന്തോട്, സംഗീത സന്തോഷ്, അമീന റിയാസ്, മുഹമ്മദ് ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply