റിയാദ്: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിയില്‍ തുടരാന്‍ കഴിയാതിരുന്ന മലയാളി യുവതിയ്ക്ക് കേളി കുടുംബവേദി തുണയായി. മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ നഴ്‌സ് വിസയിലെത്തിയ ബിജി മൂന്ന് മാസം ദാമില്‍ ജോലി ചെയ്തു. അല്‍ഖര്‍ജ് യൂണിറ്റിലേക്ക് ജോലി മാറിയതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അലട്ടി. ഇതോടെ കൃത്യമായി ജോലിക്ക് ഹാജരാകാന്‍ കഴിഞ്ഞില്ല.
അവധി വര്‍ധിച്ചതോടെ മെഡിക്കല്‍ ആനുകൂല്യങ്ങളും ശമ്പളവും നിഷേധിച്ചു. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടു നേരിട്ട സാഹചര്യത്തിലാണ് കേളി കുടുംബവേദിയുമായി ബന്ധപ്പെട്ടത്.
കേളി എംബസിയില്‍ വിവരം അറിയിക്കുകയും കമ്പനിയുമായി സംസാരിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തെ തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു കമ്പനി അറിയിച്ചു. ഇതിനിടെ കുടുംബവേദി പ്രവര്‍ത്തകര്‍ ചികിത്സയും ഭക്ഷണവും നല്‍കി പരിചരിച്ചു. കമ്പനിയുമായി നിരന്തരം ചര്‍ച്ച നടത്തി ഫൈനല്‍ എക്‌സിറ്റ് നേടി. ടിക്കറ്റ് കുടുംബവേദി നല്‍കിയാണ് ബിജിയെ നാട്ടിലെത്തിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.