Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

സഫിയ അജിത്തിന്റെ സ്മരണയില്‍ അഭയ കേന്ദ്രത്തിന് സാന്ത്വനം

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി മുന്‍ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ദമ്മാം വനിത അഭയകേന്ദ്രം അന്തേവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും കുട്ടികള്‍ക്കുള്ള ആവശ്യവസ്തുക്കളം വിതരണം ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗം, വനിതവേദി, കുടുംബവേദി എന്നിവയുടെ സഹായത്തോടെയായിരുന്നു പരിപാടി.

ദമ്മാം സഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകള്‍ക്കൊപ്പം ഇരുപത്തഞ്ചോളം കുട്ടികളും അഭയകേന്ദ്രത്തില്‍ ഉണ്ട്. ഡോക്ടര്‍മാര്‍ അവരെയെല്ലാം പരിശോധിയ്ക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. പീഡിയാട്രീഷ്യന്‍ ഡോ. ആഷിഖ്, നഴ്‌സ് മഞ്ജു അബ്രഹാം, ഹമീദ് വടകര, അമീര്‍ അലി എന്നിവര്‍ മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

നവയുഗം പ്രവര്‍ത്തകര്‍ സ്വരൂപിച്ച കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ബേബിഫുഡ്, ഡയപ്പറുകള്‍, വനിതകള്‍ക്കുള്ള വസ്ത്രങ്ങള്‍, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവയും വിതരണം ചെയ്തു. നവയുഗം വനിതാവേദി പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, സെക്രട്ടറി രഞ്ജിത പ്രവീണ്‍, കുടുംബവേദി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, കേന്ദ്രനേതാക്കളായ പദ്മനാഭന്‍ മണിക്കുട്ടന്‍, നിസ്സാം കൊല്ലം, നഹാസ്, മീനു അരുണ്‍, അമീന റിയാസ്, മിനി ഷാജി, ഷംന നഹാസ് എന്നിവര്‍ നേതൃത്വം നല്‍കി.

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്ന സഫിയ അജിത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു ദമ്മാം വനിത അഭയകേന്ദ്രം. 2015 ജനുവരി 26 ന് അര്‍ബുദത്തെ തുടര്‍ന്നാണ് സഫിയ അജിത്ത് വിടവാങ്ങിയത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top