Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കണം

റിയാദ്: ഇന്ത്യന്‍ ഭരണഘടന മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റ് ഭരണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ. രാജ്യത്തിന്റെ മത സാഹോദര്യത്തെ ഇല്ലായ്മ ചെയ്യാനാണ് ദൈവങ്ങളെ പോലും വിലയ്ക്ക് വാങ്ങുന്നത്. രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്ത ഇന്ത്യയെ നമ്മള്‍ക്ക് വീണ്ടെടുക്കണം. അതിന് മതേതര വിശ്വാസികളായവര്‍ കഠിനാധ്വാനം ചെയ്യണം -റിപ്പബ്‌ളിക് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാലു കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഷാദ് കറ്റാനം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ചരിത്ര താളുകളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളെ വെട്ടിമാറ്റുന്നു. പകരം ഒറ്റുകാര്‍ക്ക് വീര പട്ടവും സ്മാരകങ്ങളും പണിയുന്നു. ധീര ദേശാഭിമാനികളെ അവഹോളിക്കുന്ന കാഴ്ചയാണ് വര്‍ത്തമാന ഇന്ത്യ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ട്രഷറര്‍ സുഗതന്‍ നൂറനാട്, നാഷണല്‍ കമ്മിറ്റി അംഗം സലിം അര്‍ത്തിയില്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി നിര്‍വ്വാഹ സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ നിഷാദ് ആലംകോട് സ്വഗതവും പ്രോഗ്രാം കമ്മിറ്റി അംഗം അശ്‌റഫ് കുഴിപ്പുലിക്കര നന്ദിയും പറഞ്ഞു. ഹക്കീം പട്ടാമ്പി, നാസര്‍ മാവൂര്‍, ഷാജന്‍ കടമ്പനാട് എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു. കുട്ടികളുടെ പ്രസംഗ മത്സരത്തില്‍ സിയോണല്‍ മാത്യു ഒന്നാം സ്ഥാനവും, നേഹ റഷീദ് രണ്ടും, അനാമിക സുരേഷ് മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു. ഷംനാദ് കരുനാഗപള്ളി, അഡ്വ: എല്‍.കെ അജിത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിധി കര്‍ത്തകളായിരുന്നു. ക്വിസ് മത്സരത്തിന് ഫൈസല്‍ ബാഹസ്സന്‍ നേതൃത്വം നല്‍കി. ക്വിസ് മത്സരത്തില്‍ രാജീവ് സാഹിബ് ഒന്നും റഷീദ് കൊളത്തറ, മുഹമ്മദ് നൗഷാദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

അല്‍ത്താഫ് കാലിക്കറ്റ്, ജലീല്‍ കൊച്ചിന്‍, ഹര്‍ഷാദ് എം.ടി, നിസാം വെമ്പായം, അനാമിക സുരേഷ്, ഫിദ ഫാത്തിമ, നേഹ റഷീദ്, ദിയ റഷീദ്, അനാറ റഷീദ്, സഫ ഷിറാസ്, ഷഹിയ ഷിഹാസ് എന്നിവര്‍ നയിച്ച സംഗീത വിരുന്നും അരങ്ങേറി. ബിന്ദു ടീച്ചര്‍ ചിട്ടപ്പെടുത്തിയ നവ്യാ ആര്‍ട്ട്‌സ് ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top