അഫ്‌സല്‍ കായംകുളം
അല്‍ ഖസീം: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ഖസീം കലാലയം സാംസ്‌കാരിക വേദി ‘രാജ്പഥ്’ എന്ന പേരില്‍ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു. ഉനൈസ അല്‍ മിശ്കാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നവാസ് അല്‍ ഹസനി മണ്ണാര്‍ക്കാട് മോഡറേറ്റരായിരുന്നു. ഫാറൂഖ് ഹാജി കണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
രാജ്യത്തെ ചരിത്ര നാമങ്ങളും നിര്‍മ്മിതികളും ഇല്ലാതാക്കുന്നു. ഭരണഘടന അനുഛേദങ്ങള്‍ കീഴ്‌മേല്‍ മറിക്കുകയും ചെയ്യുന്നു. ഭരണകൂടം ഇതിനെല്ലാം ഒത്താശ ചെയ്യുന്നു. ജനാധിപത്യ ധ്വംസനങ്ങളെ സഹായിക്കാന്‍ മാധ്യമങ്ങളെ വരുതിയിലാക്കി ഭരണം വാഴുന്ന കാലത്ത് യഥാര്‍ത്ഥ ചരിത്രവും ഭരണഘടനയുടെ മൂല്യവും ഓര്‍മിപ്പിക്കാന്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ജംഷീര്‍ മങ്കട (കെഎംസിസി), നിഷാദ് പാലക്കാട് (പ്രവാസി സംഘം), മുജീബ് സഖാഫി മാളിയേക്കല്‍ ( ഐസിഎഫ്) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഫസല്‍ ബട്ടിപദവ് സ്വാഗതവും ഹുസൈന്‍ താനാളൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
