Sauditimesonline

5 city flower blood pressure day
ജുബൈല്‍ സിറ്റിഫ്‌ളവറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വിമാന വിലക്ക്: ഇഖാമ, റീ എന്‍ട്രി വീണ്ടും സൗജന്യമായി പുതുക്കും

റിയാദ്: വിമാന വിലക്കുളള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് ആശ്വാസം. താമസാനുമതി രേഖയായ ഇഖമാ, റീ എന്‍ട്രി വിസ, വിസിറ്റിംഗ് എന്നിവ വീണ്ടും പുതുക്കി നല്‍കും. ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യം ജനുവരി 31ന് അവസാനിക്കും ഈ സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ഇഖാമ കാലാവധി സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവിട്ടത്.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് കാലാവധി കഴിഞ്ഞ ഇഖാമയും റീ എന്‍ട്രി വിസയും പുതുക്കി നല്‍കാന്‍ സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി. ഇതിനായി ഇഖാമ ഉടമകള്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികളില്‍ല്‍ നിന്ന് വിസിറ്റിംഗ് വിസ സ്റ്റാമ്പ് ചെയ്തവര്‍ക്കും കാലാവധി നീട്ടി നല്‍കും.

അതേസമയം, സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രാജ്യം വിട്ട പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കി നല്‍കില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top