റിയാദ്: ‘മികച്ച ഭാവിക്ക് മികവുറ്റ ആസൂത്രണം’ എന്ന പ്രമേയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ്) ചര്‍ച്ച സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഹിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു.
കെ ഡി എം എഫ് ടീം ഫോര്‍ എഡ്യുകേഷന്‍ എംപവര്‍മെന്റ് ആന്റ് മെന്റെറിങ്ങ് വിഭാഗം കണ്‍വീനറും ട്രെയിനറുമായ മുഹമ്മദ് ഷമീജ് പതിമംഗലം പ്രമേയം വിശദീകരിച്ചു. കുടുംബ ബജറ്റിന്റെ പ്രാധാന്യം, സേവിങ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങി ഭാവി ഭദ്രമാക്കാനുള്ള സാമ്പത്തിക കരുതലുകളും ചര്‍ച്ച ചെയ്തു.
ഇ ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, മുജീബ് ഫൈസി, നവാസ് വെള്ളിമാടുകുന്ന്, അബ്ദുറഹ്മാന്‍ ഫറോക്ക്, ഷൗക്കത്ത് കാടമ്പോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സമീര്‍ പുത്തൂര്‍ സംഘടനാ പ്രവര്‍ത്തന സന്ദേശം നല്‍കി. ഷംസുദ്ദീന്‍ കോറോത്ത്, മുസ്തഫ പാറന്നൂര്‍, ബഷീര്‍ പാലക്കുറ്റി, ബഷീര്‍ താമരശ്ശേരി, ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ഷറഫുദ്ദീന്‍ ഹസനി അഷ്‌റഫ് പെരുമ്പള്ളി, സുഹൈല്‍ കൊടുവള്ളി, താജുദ്ദീന്‍ പൈതോത്ത്, അഷ്‌കര്‍ വട്ടോളി, ഷറഫുദ്ധീന്‍ മടവൂര്‍ സംബന്ധിച്ചു.
മുഹമ്മദ് ഷബീല്‍ പൂവാട്ടുപറമ്പ് അബ്ദുല്‍ കരീം പയോണ, മുഹമ്മദ് എന്‍ കെ പേരാമ്പ്ര, സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍ പൊയില്‍, അമീന്‍ കൊടുവള്ളി, ശരീഫ് മുഡൂര്‍, സെയ്തലവി ചീനിമുക്ക് നേതൃത്വം നല്‍കി. സജീര്‍ ഫൈസി പ്രാരംഭ പ്രാര്‍ത്ഥനയും മുജീബ് ഫൈസി മമ്പാട് സമാപന പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഫള്‌ലുറഹ്മാന്‍ പതിമംഗലം സ്വാഗതവും ടീം വിങ്ങ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ എസ്‌റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.