Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

പ്രവാസി ഫൗണ്ടേഷന്‍ കുടുംബ സംഗമം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) സൗദി നാഷണല്‍ കമ്മിറ്റി റിയാദില്‍ കുടുംബ സംസമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ നിര്‍വ്വഹിച്ചു. റിയാദ്, ദമാം, ജിദ്ദ റിജിനല്‍ കമ്മിറ്റികളുടെ പുതിയ ഭാരവാഹികളെ കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ പ്രഖ്യാപിച്ചു.

പിഎംഎഫ് പ്രവര്‍ത്തകനായിരുന്ന വിടപറഞ്ഞ നൗഷാദ് വെട്ടിയാറിന്റെ കുടുംബ സഹായ നിധി ട്രഷറര്‍ ജോണ്‍സണ്‍ മുജിബ് കായംകുളത്തിനു കൈമാറി. സത്താര്‍ കായംകുളം, സലിം അര്‍ത്തിയില്‍, ബാലുക്കുട്ടന്‍, ഷാജി മഠത്തില്‍, നദിര്‍ഷാ, മുജിബ് ചങ്ങരംകുളം, അയ്യുബ് കരുപടന്ന, അസ്‌ലം പാലത്ത്, സൈഫ് കൂട്ടുങ്ങല്‍, മൈമൂന അബ്ബാസ്, ഖമര്‍ബാനു ടീച്ചര്‍, നിഷാദ് ആലാംകോഡ്, വികെകെ അബ്ബാസ്, ഷഫീക് പൂരക്കുന്നില്‍, നവാസ് കണ്ണൂര്‍, ഷാജഹാന്‍ ചാവക്കാട്, സലിം വാലിലപ്പുഴ, ജിബിന്‍ സമദ് കൊച്ചി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും അലക്‌സ് പ്രെഡിന് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് അന്‍സാര്‍ പള്ളുരുത്തി നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top