റിയാദ്: സൗദിയല്‍ 24 മണിക്കൂറിനിടെ 4,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,296 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 705 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 5 മുതല്‍ 11 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരു മാസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുളള വാക്‌സിന്‍ സുരക്ഷിതമാണ്. ലോകത്ത് 10 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ കുട്ടികളില്‍ വിതരണം ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.