റിയാദ്: യമനിലെ ഹൂതി ആക്രമണത്തില്‍ സൗദിയിലെ ജസാനില്‍ രണ്ട് വിദേശ പൗരന്‍മാര്‍ക്ക് പരിക്കേറ്റതായി സഖ്യസേന. അഹമദ് അല്‍ മസാരിഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ബംഗ്‌ളാദേശ്, സുഡാന്‍ പൗരന്‍മാര്‍ക്കാണ് പരിക്കേറ്റത്. ചില വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സംഖ്യ സേന അറിയിച്ചു.
അതിനിടെ, യുഎഇക്കു നേരെ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്ത് തകര്‍ത്തതായി എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിക്ക് നേരെയാണ് ആക്രമണ ശ്രമം. മിസൈല്‍ അവശിഷ്ടങ്ങള്‍ അബുദാബിയിലെ വിവിധ പ്രവേശങ്ങളില്‍ ചിതറിയത് കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.