Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

പ്രീമിയം ഇഖാമ: വിദേശികള്‍ക്ക് ആനുകൂല്യം

റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്കു സ്വദേശി പൗരന്‍മാര്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമി, കെട്ടിടം എന്നിവ വാങ്ങുന്നതിനു അനുമതി ലഭിക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ് പ്രീമിയം ഇഖാമ വിതരണം ആരംഭിച്ചത്.

പ്രീമിയം ഇഖാമ ഉടമകള്‍ക്ക് മക്ക, മദീന എന്നീ പ്രദേശങ്ങള്‍ ഒഴികെ രാജ്യത്തെവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ കഴിയും. കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും വ്യവസായ, വാണിജ്യ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും അനുമതി ലഭിക്കും. വിദ്യഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ലഭിക്കും. സ്വദേശിവത്ക്കരിച്ച തസ്തികകളില്‍ ജോലി ചെയ്യാനും അനുമതി ലഭിക്കും. വിദേശികള്‍ക്ക് പ്രീമിയം ഇഖാമ നേടുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രീമിയം ഇഖാമ സെന്റര്‍ പ്രഅറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top