Sauditimesonline

AZEEZ ADUKKA 3
അബ്ദുല്‍ അസീസ് മുഹമദ് അട്കയുടെ വിയോഗം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

ദുബായ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏതാനും വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബൈയില്‍ നിന്നുള്ള ഇറാന്‍, ഇറാഖ്, സിറിയ സര്‍വീസുകള്‍ റദ്ദാക്കയവയില്‍ ഉള്‍പ്പെടും. നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്.

ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഫ്‌ലൈദുബൈ, എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാന കമ്പനികള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള നിരവധി സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. നാളെ അബുദാബിക്കും ടെല്‍ അവീവിനും ഇടയിലുള്ള സര്‍വീസുകള്‍ വൈകിയേക്കും. എമിറേറ്റ്‌സിന്റെ ദുബൈയില്‍ നിന്ന് ഇറാനിലെ നഗരങ്ങളിലേക്കും ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിന്ന് റദ്ദാക്കി. ദുബൈയില്‍ നിന്ന് തെഹ്‌റാനിലേക്കുള്ള നാളത്തെ ഇകെ 977/EK978 വിമാനം റദ്ദാക്കി.

ഫ്‌ലൈ ദുബൈയും അമ്മാന്‍, ബെയ്‌റൂത്ത്, ദമാസ്‌കസ്, ഇറാന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ അറേബ്യയുടെ ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, റഷ്യ, അര്‍മോനിയ, ഉസ്ബസ്‌കിസ്ഥാന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. സര്‍വീസുകള്‍ കാലതാമസം ഉണ്ടാകാനും വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്നും യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പ് എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് പരിശോധിച്ച് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഉറപ്പ് വരുത്താനും എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top