
നിലമ്പൂര്‍: പ്രവാസികളുടെ പേരില്‍ അരങ്ങേറുന്ന ലോക കേരള സഭ പ്രവാസികളെ കബളിപ്പിക്കുന്ന കെട്ടുകാഴ്ചകളുടെ കൂത്തരങ്ങാണെന്നു എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രവാസി ക്ഷേമം ലക്ഷ്യമാക്കി സ്ഥാപിച്ച നോര്‍ക്ക റൂട്‌സ് പാര്‍ട്ടിയില്‍ പണിപോയവര്‍ക്കുളള താവളമാണ്. സാധാരണ പ്രവാസികളുടെ പേരില്‍ സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ ധൂര്‍ത്താണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഒ.ഐ.സി.സി-ഇന്‍കാസ് നിലമ്പൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി നേതാവ് രാജു കല്ലുപുറം അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍ എം.പി, ശാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

ഒ.ഐ.സി.സി-ഇന്‍കാസ് നേതാക്കളായ അഡ്വ. വൈ.എ റഹീം, സിദ്ധീഖ് ഹസന്‍ (ഒമാന്‍), കെ.ടി.എ മുനീര്‍, വല്ലാഞ്ചിറ അബ്ദുള്ള, കുഞ്ഞിമുഹമ്മദ് കോടശ്ശേരി (സൗദി അറേബ്യ), മുഹമ്മദാലി പൊന്നാനി (ഖത്തര്‍), ബോബി പറയില്‍, ഗഫൂര്‍ ഉണ്ണികുളം (ബഹ്‌റൈന്‍), മുഹമ്മദ് അലി മണ്ണാര്‍ക്കാട്,

മനാഫ് പറയന്‍, കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, എബി കുര്യാക്കോസ്, പി.എ സലീം, ടി.പി ചന്ദ്രശേഖരന്‍, കെ.സി ജോസഫ്, നാട്ടകം സുരേഷ്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഫില്‍സണ്‍ മാത്യു, കെ.എസ്.യു ജനറല്‍ സെക്രട്ടറി മിവ ജോളി എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍ മണ്ഡലത്തിലെ മുഴുവഴന്‍ പ്രവാസി വീടുകളിലും ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു സന്ദര്‍ശനം നടത്തുമെന്നു റിയാദ് ഐസിസി പ്രസിഡന്റ് സലീം കളക്കര സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. അമീര്‍ പട്ടണത്ത് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.