Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

റിയാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചിച്ച് റിയാദ് ഒഐസിസി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം താഴേക്ക് പതിച്ച വിമാനം തീഗോളമായി കത്തിയമര്‍ന്ന് 241 യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞടുക്കത്തിലാണ് പ്രവാസ ലോകം

വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദാരുണമായി കൊല്ലപ്പെട്ടിരുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റിയാദ് ഒഐസിസി അനുശോചന കുറിപ്പില്‍ അറിയിച്ചു.

അധികം കാലപ്പഴക്കം ഇല്ലാത്ത ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787-8 അത്യാധുനിക യാത്രാ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യയില്‍ നിന്നു ഗള്‍ഫ് സെക്ട്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളയിലേറെയും കാലപ്പഴക്കം ചെന്നതാണ്. ഇത് പ്രവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നു. അതുകൊണ്ട് പഴയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top