Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

വിമാനാപകടം: സമഗ്ര അന്വേഷണം ആവശ്യമെന്ന് കേളി

റിയാദ്: അഹമ്മദാബാദില്‍ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 787 വിമാന ദുരന്തത്തില്‍ നടുക്കവും യാത്രക്കാരുടെ വേര്‍പാടില്‍ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്‌കാരിക വേദി. രാജ്യം അടുത്ത കാലത്ത് ദര്‍ശിച്ച ഏറ്റവും വലിയ അപകടം പ്രവാസലോകത്തെയും ദുഃഖത്തിലാഴ്ത്തിയതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍ പതിച്ച വിമാനത്തിലെ ഒരാള്‍ ഒഴികെ യാത്രികരല്ലാം കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ട് വരണം. പ്രവാസികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top