
മസ്‌കത്: അഹമ്മദബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിതയുടെ വിയോഗം സലാലയിലെ പ്രവാസികളെയും ദുഖത്തിലാഴ്ത്തി. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഒന്‍പത് വര്‍ഷം സ്റ്റാഫ് നഴ്‌സായിരുന്നു രഞ്ജിത. കഴിഞ്ഞ വര്‍ഷമാണ് യുകെയിലേക്ക് പോയത്. രഞ്ജിത പാടിയ ഗാനം… സുഹൃത്തുക്കള്‍ പങ്കുവെച്ച വീഡിയോ: https://youtube.com/shorts/37dO8nm44yo

ഖാബൂസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിലും വിഐപി വിഭാഗത്തിലും സേവനമനുഷ്ഠിച്ചിരുന്നു. രഞ്ജിതയുടെ അമ്മയും രണ്ടു മക്കളും സലാലയില്‍ ഒപ്പം ഉണ്ടായിരുന്നു. 2024 ജൂണ്‍ മാസമാണ് സലാലയിലെ പ്രവാസ ജീവിതം മതിയാക്കി രഞ്ജിതയും മക്കളും അമ്മയും നാട്ടിലേക്ക് പോയത്. ഓഗസ്റ്റിലാണ് യുകെയില്‍ ജോലിയിഫ പ്രവേശിച്ചത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.