Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

വിമാന ദുരന്തം: സല്‍മാന്‍ രാജാവിന്റെ അനുശോചനം

റിയാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനം അറിയിച്ചു. അപകടത്തില്‍ ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുതായി ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ പ്രസിഡന്റിനും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ ജനതക്കും സൗദിയുടെ അഗാധമായ അനുശോചനവും ആത്മാര്‍ഥമായ ദുഃഖവും അറിയിക്കുന്നതായ സന്ദേശം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top