Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ജസാനില്‍ ഔട്‌സോഴ്‌സിംഗ് കേന്ദ്രം; ആവശ്യം പരിഗണിക്കും: അംബാസഡര്‍

റിയാദ്: സൗദിയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ ജസാനില്‍ ഇന്ത്യന്‍ എംബസി ഔട്ട് സോഴ്‌സിംഗ് കേന്ദ്രമായ വി എഫ് എസ് ഗ്ലോബല്‍ ശാഖ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്. വിഷയം പഠിച്ച് ആവശ്യമായത് ചെയ്യാമെന്ന് ജസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫയര്‍ വളന്റിയറുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു.

ജസാന്‍ സന്ദര്‍ശിക്കാനുള്ള ജിസാനിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടിയുള്ള ക്ഷണം അംബാസഡര്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഘട്ടം പിന്നിട്ടാല്‍ ജസാനിലെത്തുമെന്ന് അംബാസഡര്‍ കെഎംസിസി സംഘത്തിന് ഉറപ്പ് നല്‍കി.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ജസാനിലയും സമീപ പ്രവിശ്യകളിലെയും ഇഖാമ കാലാവധി തീര്‍ന്നവരെയും ഹുറൂബില്‍ പെട്ടവരെയും നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സംഘം അംബാസഡറോട് അഭ്യര്‍ത്ഥിച്ചു. കൊവിഡ് മൂലം തടസ്സപ്പെട്ട ജസാനിലേ ജയിലുകളിലെ കോണ്‍സുലേറ്റ് സന്ദര്‍ശനം പുനരാരംഭിക്കണം. ശിക്ഷാ കാലാവധി കഴിഞ്ഞവരെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജസാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് കമ്യൂണിറ്റി വളന്റിയര്‍മാരുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളെ അംബാസഡര്‍ പ്രശംസിച്ചു. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം കോണ്‍സുലര്‍ ഡി ബി ഭാട്ടിയ. ജസാന്‍ കെഎംസിസി നേതാക്കളായ ഖാലിദ് പാട്ട്‌ല, നജീബ് പാണക്കാട്, റിയാദ് കെഎംസിസി സെക്രട്ടറി മുജീബ് ഉപ്പട എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top